മലപ്പുറത്ത് 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

07:10 PM May 01, 2025 | AVANI MV

മലപ്പുറം: മലപ്പുറത്ത്   5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻറെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സ്മെൻറ്  ആൻഡ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ്  സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവും നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി   കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. 

മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ  അബ്ദുൽ വഹാബ് എൻ, ആസിഫ് ഇഖ്ബാൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ് എ, വിനീത് കെ, സബീർ കെ, മുഹമ്മദ് മുസ്തഫ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ പി, മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ(ഗ്രേഡ്) മുഹമ്മദാലി കെ, സിവിൽ എക്സൈസ് ഓഫീസർ ഷംസുദ്ദീൻ കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.