
തൃശൂര്‍: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. അഴീക്കോട് കപ്പല്ബസാര് ചിറക്കല്‍ വീട്ടില്‍ മൂസക്കുട്ടി മകന് സിദ്ധിക്കിനെ (36) യാണ് പോലിസ് പിടികൂടിയത്. അഴീക്കോട് മുനക്കല്‍ ബീച്ചില്‍ നിന്നുമാണ് എം.ഡി.എം.എയുമായി യുവാവിനെ തൃശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫും കൊടുങ്ങല്ലൂര്‍ പോലിസും ചേര്‍ന്ന് പിടികൂടിയത്.
തൃശൂര്‍ റൂറല്‍ ജില്ലാ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ഡന്‍സാഫ് സംഘവും കൊടുങ്ങല്ലൂര്‍ എസ്.ഐമാരായ കെ.ജി. സജില്‍, തോമസ്, എസ്.സി.പി.ഒ മാരായ ജിജിന് ജെയിംസ്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.