മലപ്പുറം: കോളേജ് വിദ്യാര്‍ഥിനിയുടെ മുഖം മോര്‍ഫ് ചെയ്തു നഗ്നദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിൽ . കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്‌രീഫ്(21),മുഹമ്മദ് നിദാല്‍(21),മുഹമ്മദ് ഷിഫിന്‍ ഷാന്‍(22)എന്നിവരെയാണ് പിടിയിലായത്.
പ്രതികള്‍ വ്യാജ ഇന്‍സ്റ്റഗ്രാമിലൂടെ വിദ്യാര്‍ഥിനിക്ക് ചിത്രങ്ങളും വീഡിയോയും അയച്ചശേഷം 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കൊടുത്തില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്‌ക്കൂള്‍ പഠനകാലത്ത് പെണ്‍കുട്ടിയുടെ സീനിയറായിരുന്നു മുഹമ്മദ് ആരിഫ്.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി തന്റെ സ്വര്‍ണ്ണം പ്രതികള്‍ക്ക് നല്‍കാന്‍ പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിയെ പിന്തുടരുകയും സ്വര്‍ണം കൈക്കലാക്കിയ പ്രതിയെ പിടികൂടുകയുമായിരുന്നു.