തിരുവമ്പാടിയിലും ഇരട്ട വോട്ട് ആരോപണം. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാലാണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മുക്കം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 12 കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് ആനയോടുമാണ് ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് വോട്ടുളളതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇരട്ട വോട്ട് പുതുതായി ചേര്‍ക്കപ്പെട്ട ലിസ്റ്റിലാണുളളത്. സിപിഐഎം ജനാധിപത്യത്തെ അട്ടിമറിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇരട്ട വോട്ട് എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
Trending :