പാലക്കാട് ആനക്കരയില്‍ ചെങ്കല്‍ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുന്‍ മനോജിനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്ലൂരില്‍ ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്ക് സമീപം 30 അടിയോളം താഴ്ചയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.
യുവാവിന്റെ ബൈക്കും ചെരിപ്പുകളും സമീപത്ത് നിന്നും കണ്ടെത്തി. മിഥുനും സുഹൃത്തും ഞായറാഴ്ച ക്വാറി പരിസരത്തെത്തിയിരുന്നു. കുടിവെള്ളം വാങ്ങാനായി പോയി തിരിച്ച് വന്നപ്പോഴേക്കും മിഥുനെ കാണാതായി. രാത്രി വൈകിയും വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്.
Trending :