ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് പിടിക്കപ്പെട്ട ഹരിയാനക്കാരി ജ്യോതി മല്‍ഹോത്ര രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നു. എല്ലാ രാജ്യദ്രോഹികളെയും ദേശവിരുദ്ധരെയും രാഹുല്‍ ഗാന്ധിക്കൊപ്പം കാണാം. രാജ്യത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണോ എന്ന് ചോദിക്കുന്ന തരത്തിലാണ് എക്സില്‍ ചില തീവ്ര വലതുപക്ഷ ഹാന്‍ഡിലുകള്‍ ചിത്രം പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ജ്യോതി മല്‍ഹോത്രയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ചിത്രമാണ്. റായ്ബറേലിയില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അതിഥി സിംഗാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. 2018-ല്‍ അതിഥി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണിത്. അന്ന് ജ്യോതി മല്‍ഹോത്ര യൂട്യൂബ് ചാനല്‍ പോലും തുടങ്ങിയിട്ടില്ലായിരുന്നു. ഇപ്പോള്‍ വൈറലാകുന്ന ചിത്രത്തില്‍ ജ്യോതി മല്‍ഹോത്രയുടെ മുഖം ഫെയ്സ് സ്വാപ്പ് ചെയ്ത് മാറ്റം വരുത്തിയതാണ്. ഈ ചിത്രമാണ് ബിജെപി, സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ജ്യോതി മല്‍ഹോത്ര എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.