+

കണ്ണൂർ കൂട്ടുപുഴയിൽ എം.ഡി എം.എ യുമായി കതിരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൂട്ടുപുഴയില്‍ എം.ഡി.എം.എയുമായി കതിരൂര്‍ സ്വദേശി അറസ്റ്റില്‍. കതിരൂര്‍ ആറാംമൈലിലെ ബൈത്തുല്‍ഷാ ഹൗസില്‍ കെ.മുഹമ്മദ്ഷാനില്‍(29)നെയാണ് ഇരിട്ടി

ഇരിട്ടി/ കണ്ണൂർ: കൂട്ടുപുഴയില്‍ എം.ഡി.എം.എയുമായി കതിരൂര്‍ സ്വദേശി അറസ്റ്റില്‍. കതിരൂര്‍ ആറാംമൈലിലെ ബൈത്തുല്‍ഷാ ഹൗസില്‍ കെ.മുഹമ്മദ്ഷാനില്‍(29)നെയാണ് ഇരിട്ടി എസ്.ഐ റെജി സ്‌കറിയയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

ചൊവ്വാഴ്ച്ച രാവിലെ 11.05 നായിരുന്നു സംഭവം. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കെ.എ-09 എഫ്-5458 നമ്പര്‍ ബസില്‍ യാത്രക്കാരനായിരുന്ന ഷാനിലിനെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെടുത്തത്.

എസ്.സി.പി.ഒ ദീപു, സി.പി.ഒ ഡ്രൈവര്‍ ആദര്‍ശ് ഡാന്‍സാഫ് ടീമിലെ എസ്.ഐ ജിജിമോന്‍, സ്‌ക്വാഡ് അംഗങ്ങളായ നിഷാദ്, ഷബ്കത്തലി എന്നിവരും എം.ഡി.എം.എ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

facebook twitter