
കോഴിക്കോട്; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ജൂൺ 6നാണ് അറഫാ ദിനം. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് ഇസ്ലാം മതവിശ്വാസികൾ ത്യാഗസ്മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുന്നത്.