ദില്ലി: നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയില്‍. ഒരു വയസില്‍ താഴെയുള്ള ആറ് കുഞ്ഞുങ്ങളെ കണ്ടെത്തി. സംഭവത്തില്‍ ദില്ലിയില്‍ 10 പേർ പിടിയിലായി.ആറ് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസിന് രണ്ടാം ദിവസം കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞു.
പാവപ്പെട്ട കുടുംബങ്ങളെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ് സംഘം നവജാത ശിശുക്കളെ തട്ടിയെടുത്തിരുന്നത്. ചിലപ്പോള്‍ ആശുപത്രികളില്‍ നിന്നും മറ്റും മാതാപിതാക്കള്‍ അറിയാതെ കുട്ടികളെ തട്ടിയെടുക്കുകയും ചെയ്തു. എന്നിട്ട് വൻ തുക വാങ്ങി മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.
Trending :