തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം; 10 പേര്‍ മരിച്ചു

02:56 PM Jun 30, 2025 | Renjini kannur

തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്ബനിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'അപകടസ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ മരിച്ചു,'- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

Trending :