ഉത്തർപ്രദേശിലെ ബന്ദയില്‍ സഹപാഠി തള്ളിയിട്ടതിനെ തുടർന്ന് പത്ത് വയസുകാരി മരിച്ചു. കമാസിൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമേധ സാനി ഗ്രാമത്തിലാണ് സംഭവം.അഞ്ചാം ക്ലാസ് വിദ്യാർഥി ഗോമതിയാണ് മരിച്ചതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ശിവരാജ് പറഞ്ഞു. "ചൊവ്വാഴ്ച ഒരു സഹപാഠി ഗോമതിയെ തള്ളിയിട്ടിരുന്നു. തുടർന്ന് കുട്ടി ബോധരഹിതയായി. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണസംഭവിച്ചിരുന്നു'.-എഎസ്പി വ്യക്തമാക്കി.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോമതിയെ തള്ളിയിട്ട വിദ്യാർഥിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Trending :