മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ 19.99 ഒമാനി റിയാല്‍ ; വന്‍ ഓഫറുമായി സലാം എയര്‍

12:47 PM Aug 25, 2025 | Suchithra Sivadas

മസ്‌കത്തില്‍ നിന്ന് കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്കുകല്‍ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. സലാം എയറിന്റെ ബ്രേക്കിങ് ഫെയല്‍സ് പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരം ഒരുങ്ങുന്നത്.


ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. അഞ്ചു കിലോ ഹാന്‍ഡ് ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഈമാസം 28നുള്ളില്‍ ബുക്ക് ചെയ്യുന്ന ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന്‌സലാം എയര്‍ അറിയിച്ചു.