ദീപാവലി ആഘോഷിക്കാന്‍ വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച്‌ 19കാരന് ദാരുണാന്ത്യം

02:45 PM Oct 23, 2025 | Renjini kannur

ഗുര്‍ദാസ്പുര്‍: ദീപാവലി ആഘോഷിക്കാന്‍ വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച്‌ 19കാരന് ദാരുണാന്ത്യം. ആറു കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റു.പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സാമ്ബത്തിക പരാധീനതയെ തുടര്‍ന്ന് പടക്കം വാങ്ങാനുള്ള പണം കൈവശമില്ലാതിരുന്നതോടെയാണ് മന്‍പ്രീതും ലവ്പ്രീത് സിങും പടക്കം വീട്ടില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

നിര്‍മാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മന്‍പ്രീത് തല്‍ക്ഷണം കൊല്ലപ്പെട്ടു. ലവ്‍പ്രീത് അതീവ ഗുരുതരാവസ്ഥയില്‍ അമൃത്സറിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബാംഗങ്ങളായ മറ്റ് അഞ്ചുപേര്‍ക്ക് കൂടി സ്ഫോടനത്തില്‍ പരുക്കേറ്റു. ഇവരില്‍ ഒരാള്‍ക്ക് കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. മറ്റൊരാളുടെ രണ്ടു കൈയും അറ്റു. മൂന്നാമന്‍റെ തോളെല്ലിനാണ് പരുക്ക്.

കൂടിയ അളവില്‍ പൊട്ടാഷ് പൊതിഞ്ഞ ശേഷം ഇരുമ്ബ് പൈപ്പുമായി ബന്ധിപ്പിച്ചായിരുന്നു സ്ഫോടക വസ്തു ഇവര്‍ തയാറാക്കിയത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ അയല്‍പക്കത്തെ വീടിന്‍റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു.