നാട്ടിക: രണ്ട് വായ, രണ്ട് ചെവി, നാല് കണ്ണുകള്‍. ഒരു നാടിന് മുഴുവൻ കൗതുകമായി നാട്ടികയിലെ പശുക്കുട്ടി. നാട്ടിക എസ്‌എന്‍ കോളേജിന് കിഴക്ക് ചിരിയാട്ട് ഗണേശന്റെ വീട്ടിലെ പശുവിന്റെ രണ്ടാം പ്രസവത്തിലാണ് ഇരട്ടത്തലയുള്ള പശുക്കുട്ടി പിറന്നത്.സാധാരണ നിലയില്‍ കുഞ്ഞ് പുറത്ത് വരാതെ വന്നതോടെ വെറ്ററിനറി ഡോക്ടറെത്തിയാണ് പശുകുട്ടിയെ പുറത്തെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരമാണ് അസാധാരണ രീതിയിലുള്ള പശുക്കുട്ടി ജനിച്ചത്. നിലവില്‍ പാല്‍ കറന്ന് വായില്‍ ഒഴിച്ച് കൊടുക്കുകയാണ് വീട്ടുകാർ. 30 വർഷമായി പശുവളർത്തുന്നവരായ ഗണേശനും ഉഷക്കും ഇത്തരത്തിലൊരു കന്നുകുട്ടി ജനിക്കുന്നത് ആദ്യത്തെ അനുഭവമാണ്. 2 തലയുടെ ഭാരം കാരണം എഴുന്നേല്‍ക്കാൻ പറ്റാത്ത സ്ഥിതിയാണ് ഈ പശുക്കുട്ടിക്കുള്ളത്.
Trending :