
പറവൂർ:ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്ബത്തഞ്ചുകാരൻ അറസ്റ്റില്‍. വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്.സൻജിത്ത് തന്നെ കയറിപ്പിടിച്ചെന്നും ദേഹോപദ്രവം ഏല്‍പിച്ചെന്നും കുട്ടി സ്കൂളിലെ അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്കൂള്‍ അധികൃതർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് കേസെടുത്തത്.വടക്കേക്കര സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.