വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ

02:42 PM Aug 02, 2025 | Suchithra Sivadas

സൗദി റോഡുകളില്‍ വാഹനം ഓടിക്കുന്നതിനിടയില്‍ അനാവശ്യമായി പെട്ടെന്ന് നിര്‍ത്തിയാല്‍ (സഡന്‍ ബ്രേക്ക്) 500 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗതാഗത ലംഘനമാണ് ഇതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് മറ്റ് വാഹനങ്ങളെ അപകടത്തിലാക്കും. ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റമാണ്. ഈ നിയമ ലംഘനത്തിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.