നിയന്ത്രണംവിട്ട് റോഡില്‍ വീണ് സ്വകാര്യ വിമാനം തകര്‍ന്നു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

05:17 PM Jul 26, 2025 |


ഇറ്റലി: ഇറ്റലിയിലെ ബ്രെസിയയില്‍ തിരക്കേറിയ ഹൈവേയിലേക്ക് ഒരു ചെറുവിമാനം ഇടിച്ചിറങ്ങി രണ്ട് പേർക്ക് ദാരുണാന്ത്യം.മിലാനില്‍ നിന്നുള്ള അഭിഭാഷകനും പൈലറ്റുമായ സെർജിയോ റവാഗ്ലിയ (75), പങ്കാളി ആൻ മരിയ ദെ സ്റ്റെഫാനോ (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. A21 കോർഡമോള്‍ - ഓസ്‌പിറ്റേല്‍ ഹൈവേയിലാണ് ഈ ദുരന്തം സംഭവിച്ചത്.അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഒരു കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.