തൃശൂര്‍: റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചെന്നു പറഞ്ഞു ബൈക്ക് യാത്രക്കാരനായ യുവാവ് കാര്‍ ഡ്രൈവറെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. പന്നിത്തടം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ഡ്രൈവറെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ യുവാവ് കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഈ സമയം പമ്പില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാര്യമായ പരുക്കുപറ്റിയില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂര്‍ സ്വദേശി സുരേഷി (50) നെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചില്‍ മുറിവ് പറ്റിയ കാര്‍ ഡ്രൈവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടി.