+

ഏഴ് വയസുകാരനെ മൂടിയില്ലാത്ത അഗ്നി സുരക്ഷാ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അസമിലെ ദിബ്രുഗഡില്‍ ഏഴ് വയസുകാരനെ മൂടിയില്ലാത്ത അഗ്നി സുരക്ഷാ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ജോർഹട്ട് ജില്ലയിലെ മരിയാനി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നതിനാല്‍ മുത്തച്ഛന്റെ വീട്ടിലേക്ക് പോയ കുട്ടിയെ കഴിഞ്ഞ ദിവസം 3 മണി മുതലാണ് കാണാതായത്.
അസം: അസമിലെ ദിബ്രുഗഡില്‍ ഏഴ് വയസുകാരനെ മൂടിയില്ലാത്ത അഗ്നി സുരക്ഷാ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ജോർഹട്ട് ജില്ലയിലെ മരിയാനി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നതിനാല്‍ മുത്തച്ഛന്റെ വീട്ടിലേക്ക് പോയ കുട്ടിയെ കഴിഞ്ഞ ദിവസം 3 മണി മുതലാണ് കാണാതായത്. 

തുടർന്ന് നടത്തിയ തിരച്ചിലിലാണ് തുറന്ന ഫയർ സേഫ്റ്റി ടാങ്കിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ദിബ്രുഗഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

facebook twitter