+

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു; പ്രതി പിടിയില്‍

'മെട്രോ ചിക്‌സ്' എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകര്‍ത്തിയയാള്‍ പിടിയില്‍. കര്‍ണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീനിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്‌സ്' എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

ബെംഗളൂരുവിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും അക്കൗണ്ടിലുണ്ടായിരുന്നു. എക്സിലെ ഒരു ഉപയോക്താവ് അക്കൗണ്ടില്‍ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും അക്കൗണ്ടിലെ എല്ലാ ഫോട്ടോകളും നീക്കം ചെയ്യുകയും ചെയ്തു.സ്ത്രീകള്‍ അറിയാതെയാണ് ദിഗന്ത് ഫോട്ടോ എടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു.

facebook twitter