+

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാല്‍ അറ്റുപോയി

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവതിയുടെ കാല്‍ അറ്റുപോയി. കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി പ്രീതിലാല്‍ (45) ആണ് അപകടത്തില്‍പ്പെട്ടത്.ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവതിയുടെ കാല്‍ അറ്റുപോയി. കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി പ്രീതിലാല്‍ (45) ആണ് അപകടത്തില്‍പ്പെട്ടത്.ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.

വഞ്ചിനാട് എക്സ്പ്രസിലാണ് പ്രീതിലാല്‍ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയത്. ഇവിടെ ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമില്‍ നിന്ന് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. അതേ സമയം തന്നെ ലൂപ്പ് ട്രാക്കിലൂടെ വേഗത കുറച്ച്‌ വന്ന മറ്റൊരു ട്രെയിൻ ഇവരുടെ ദേഹത്ത് തട്ടി. ട്രെയിനിന്റെ തള്ളലില്‍ ട്രാക്കിലേക്ക് വീണ പ്രീതിലാലിന്റെ സാരി ട്രാക്കില്‍ കുടുങ്ങിയതോടെ കാല്‍ പുറത്തേക്ക് എടുക്കാൻ സാധിക്കാതെയായി.

തുടർന്ന് ട്രെയിൻ കയറി കാല്‍ അറ്റുപോവുകയായിരുന്നു.അറ്റുപോയ കാല്‍ സഹിതം പ്രീതിലാലിനെ ആംബുലൻസില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റതിനാല്‍ അറ്റുപോയ കാല്‍ തുന്നിച്ചേർക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു

facebook twitter