ഇടുക്കിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം

10:00 AM Oct 20, 2025 |


ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. 

തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.