‘രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ ’; ഇത് ഇവിടെ അവസാനിച്ചുവെന്ന് വി ഡി സതീശന്‍

01:55 PM Aug 26, 2025 |



രാഹുല്‍ മാങ്കൂട്ടത്തിന്റെ ലൈംഗിക ആരോപണ വിഷയവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ അവസാനിച്ചുവെന്ന് എന്ന് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു. അതോടെ ആ വിഷയം അവസാനിച്ചു. രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ ആണെന്നും പാര്‍ട്ടിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. രാഹുല്‍ MLA സ്ഥാനം രാജിവെക്കുമോ എന്നും ഉപതെരഞ്ഞെടുപ്പിനെ UDF ഭയക്കുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് No more question എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.