സിനിമയിൽ ആക്ഷൻ ഹീറോയാവുകയെന്നത് എളുപ്പമല്ലെന്നും റിസ്കാണ് പല ഷോട്ടുകളും എടുക്കുന്നതെന്നും തമിഴ് താരം ശരത് കുമാർ. ഇന്നത്തെ കാലത്ത് പലതും കുറച്ചു കൂടി എളുപ്പമായെന്നും താരം പറയുന്നു. മുൻപ് ഒരു സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടകത്തെപ്പറ്റിയും താരം ഓർത്തെടുക്കുന്നുണ്ട്. അറുപതടി ഉയരത്തിൽ നിന്നാണ് ഒരു ആക്ഷൻ സീനിനിടയിൽ വീണതെന്നും ഗുരതരമായി പരിക്കേറ്റിരുന്നുവെന്നും ശരത് കുമാർ പറയുന്നു. അന്ന് ഇത്രയും സജ്ജീകരണങ്ങൾ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിച്ചതായും പറയുന്നു. ചന്ദ്രഗുഡു എന്ന സിനിമയ്ക്കിടെയായിരുന്നു അപകടം. നട്ടെല്ലിനായിരുന്നു പരിക്ക് പറ്റിയത്. പിന്നീട് ഓപ്പറേഷനിലൂടെ പ്ളേറ്റിട്ട് ഉറപ്പിക്കുയായിരുന്നു. പിരിക്ക് ചെറുതായിരുന്നില്ലെന്നും പുനർജന്മമാണ് ഇപ്പോൾ ഉള്ളതെന്നും താരം പറഞ്ഞു.
അപകടത്തിൽ വോക്കൽ കോർഡിൻ്റെ വലതുഭാഗത്ത് പരിക്കേറ്റു. പിന്നീട് ഭയം തോന്നിയിരുന്നു. എന്നാൽ കൂടുതൽ സാഹസികമായ ആക്ഷൻ രംഗങ്ങൾ ചെയ്ത് പേടി മാറ്റുകയായിരുന്നു. ആദ്യം ഷോട്ടെടുക്കാൻ ഭയം തോന്നി മടിച്ചു നിന്നിരുന്നു. എന്നിട്ടും ഉയരത്തിൽ നിന്ന് ചാടുകയായിരുന്നു. താഴെ രണ്ട് സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. അവരും പ്രേത്സാഹിപ്പിച്ചു. അവസാനം എന്തും വരട്ടെയെന്നി കരുതു സീൻ എടുക്കുകയായിരുന്നു. ശരത് കുമാർ പറഞ്ഞു