
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ രാജേഷ് ചികിത്സയില്‍ തുടരുകയാണെന്ന് ആശുപത്രി അറിയിച്ചു. ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.