+

'ഞാനൊരു മികച്ച നടൻ അല്ല, എനിക്ക് മെയ്യഴകൻ ചെയ്യാൻ പറ്റില്ല; സൂര്യ

താൻ ഒരു മികച്ച നടനല്ലെന്നും തന്നെ പലരും ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കാറുണ്ടെന്നും സൂര്യ . മെയ്യഴകൻ പോലൊരു സിനിമ തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നും തനിക് കാർത്തി ആകാൻ കഴിയില്ലെന്നും നടൻ കൂട്ടിച്ചേർത്തു

താൻ ഒരു മികച്ച നടനല്ലെന്നും തന്നെ പലരും ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കാറുണ്ടെന്നും സൂര്യ . മെയ്യഴകൻ പോലൊരു സിനിമ തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നും തനിക് കാർത്തി ആകാൻ കഴിയില്ലെന്നും നടൻ കൂട്ടിച്ചേർത്തു. റെട്രോ സിനിമയുടെ ഭാഗമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്, സംഗീതസംവിധായകൻ സന്തോഷ് നാരായണൻ എന്നിവരുമൊത്തുള്ള 'റെക്ടാംഗിൾ ടേബിൽ ഡിസ്‌കഷനി'ലാണ് സൂര്യയുടെ പ്രതികരണം.

'ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർആക്ടിങ് നടൻ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറിൽനിന്ന് പഠിച്ച പാഠങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാൻ ആത്മാർഥമായാണ് പ്രയത്‌നിക്കുന്നത്. നോക്കൂ, മെയ്യഴകൻ പോലെ ഒരു ചിത്രമെടുത്താൽ, എനിക്ക് കാർത്തിയാവാൻ പറ്റില്ല. എനിക്ക് മെയ്യഴകൻ ചെയ്യാൻ പറ്റില്ല', സൂര്യ പറഞ്ഞു.

facebook twitter