+

നിള നമ്പ്യാരുടെ സംവിധാനത്തിൽ അഡൽട്ട്‌ വെബ് സീരിസ് ; 'ലോല കോട്ടേജിൽ ' പ്രധാന വേഷത്തില്‍ എത്തുന്നത് അലന്‍സിയര്‍

മോഡല്‍ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡൽട്ട്‌ വെബ് സീരീസാണ് 'ലോല കോട്ടേജ്'. വെബ് സീരീസിൽ  പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ താരം അലന്‍സിയര്‍ ആണ്.

മോഡല്‍ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡൽട്ട്‌ വെബ് സീരീസാണ് 'ലോല കോട്ടേജ്'. വെബ് സീരീസിൽ  പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ താരം അലന്‍സിയര്‍ ആണ്. നിള തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങള്‍ നടി പങ്കുവയ്ക്കുന്നുണ്ട്.  

ഇവര്‍ തന്നെയാണ് തന്റെ ബലമെന്ന് സംവിധായികയെ ചേര്‍ത്ത് നിര്‍ത്തി അലന്‍സിയര്‍ പറഞ്ഞു. 'നിങ്ങള്‍ നല്ല മനസിന് ഉടമയാണെന്ന് എനിക്ക് മനസിലായി. തുടര്‍ച്ചകള്‍ ഉണ്ടാവട്ടയെന്ന്', അലന്‍സിയര്‍ ആശംസകള്‍ നേര്‍ന്നു.

Adult web series directed by Nila Nambiar; Alencier will play the lead role in 'Lola Cottage'

മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉടൻ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്. അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ആളാണ് നിള നമ്പ്യാര്‍.

facebook twitter