+

ഖത്തറില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ മൂന്നു മാസത്തിനകം തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്ന് മുന്നറിയിപ്പ്

ഉടമകള്‍ അവരുടെ വാഹനങ്ങള്‍ ലേലം ചെയ്യുന്നത് ഒഴിവാക്കാന്‍ മൂന്ന് മാസത്തെ കാലയളവിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ട്രാഫിക് വിഭാഗം അധികൃതരുടെ മുന്നറിയിപ്പ്.

ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഉടമകള്‍ എത്തി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെടുത്തില്ലെങ്കില്‍ ലേല നടപടികളിലേക്ക് പോകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഉടമകള്‍ അവരുടെ വാഹനങ്ങള്‍ ലേലം ചെയ്യുന്നത് ഒഴിവാക്കാന്‍ മൂന്ന് മാസത്തെ കാലയളവിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ട്രാഫിക് വിഭാഗം അധികൃതരുടെ മുന്നറിയിപ്പ്.

ജൂലൈ 15 മുതല്‍ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാകുകയെന്ന് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

facebook twitter