അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്- കമ്പൈന്‍ഡ് ടെസ്റ്റ്; ഇപ്പോൾ അപേക്ഷിക്കാം

09:17 PM Mar 03, 2025 | Kavya Ramachandran

അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ASRB) കമ്പൈന്‍ഡ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്ഇപ്പോൾ അപേക്ഷിക്കാം . അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് (ARS), സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (SMS), സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയാണിത്. ആകെ 582 ഒഴിവുകളാണുള്ളത്. 

ഒഴിവുകള്‍

കാര്‍ഷിക ഗവേഷണ സേവനം (എആര്‍എസ്) = 458 ഒഴിവ്. 
സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (എസ്എംഎസ് ഠ6) = 41ഒഴിവ്. 
 സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (എസ്ടിഒ T6) = 83 ഒഴിവ്

പ്രായപരിധി

21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

കാര്‍ഷിക ഗവേഷണ സേവനം (എആര്‍എസ്)

ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി. 

സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (എസ്എംഎസ് ടി6) 

ബന്ധപ്പെട്ട വിഷയത്തില്‍ പി ജി

സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (എസ്ടിഒ ടി6) 

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. 


അപേക്ഷ ഫീസ്

ജനറല്‍, ഒബിസിക്കാര്‍ക്ക് 2000 രൂപ. മറ്റുള്ളവര്‍ക്ക് ഫീസിളവുണ്ട്. വിജ്ഞാപനം കാണുക. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അപേക്ഷ നല്‍കാം. കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷ, കമ്പൈന്‍ഡ് മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിവ ഉണ്ടായിരിക്കും. സിബിടി പരീക്ഷ സെപ്തംബര്‍ 2 മുതല്‍ 4 വരെ നടക്കും. മെയിന്‍സ് ഡിസംബര്‍ 7ന്. വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.asrb.org.in സന്ദര്‍ശിക്കുക.