+

399 രൂപ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ തിരിച്ചുകൊണ്ടുവന്ന് എയർടെൽ

399 രൂപ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ തിരിച്ചുകൊണ്ടുവന്ന് എയർടെൽ


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ 399 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ തിരികെ കൊണ്ടുവന്നു. ദിവസവും 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗിനും ജിയോ ഹോട്‌സ്റ്റാർ മൊബൈൽ ആക്സസും അടക്കമുള്ള വമ്പിച്ച ആനുകൂല്യങ്ങളാണ് 399 രൂപ റീച്ചാർജിൽ എയർടെൽ ഇപ്പോൾ നൽകുന്നത്. മുമ്പ് ഇതേ വിലയുണ്ടായിരുന്ന റീചാർജ് പ്ലാനിൽ ദിവസേന മൂന്ന് ജിബി ഡാറ്റ എയർടെൽ നൽകിയിരുന്ന സ്ഥാനത്താണ് പുതിയ മാറ്റങ്ങൾ.

എയർടെൽ 399 പുതിയ പ്ലാൻ

പഴയതിൽ നിന്നും ഏറെ വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് 399 രൂപ പ്രീപെയ്‌ഡ് റീചാർജ് പാക്കിൽ ഭാരതി എയർടെൽ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. എയർടെല്ലിൻറെ പുതിയ 399 രൂപ പ്രീപെയ്‌ഡ് പ്ലാനിൽ ദിനംതോറും 2.5 ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ദിവസവും 2 ജിബി ഡാറ്റയോ അതിലധികമോ വരുന്ന മറ്റേത് എയർടെൽ റീചാർജ് പ്ലാനും പോലെ 399 രൂപ പാക്കിലും 5ജി ഡാറ്റ ആക്സസ് സൗകര്യം എയർടെൽ നൽകുന്നു. ഇതിനൊപ്പം പരിധിയില്ലാതെ വോയിസ് കോളിംഗും ദിവസേന 100 എസ്എംഎസും എയർടെൽ വരിക്കാർക്ക് ലഭിക്കും. 28 ദിവസമാണ് 399 രൂപ പ്രീപെയ്‌ഡ് പ്ലാനിൻറെ വാലിഡിറ്റി. അതായത് ഒരു ദിവസം ഈ റീചാർജിനായി ശരാശരി 14.25 രൂപയാണ് ഒരു എയർടെൽ ഉപഭോക്താവിന് ചിലവാകുന്നത്. 28 ദിവസത്തേക്ക് ജിയോഹോട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം കമ്പനി നൽകുന്നു. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലുമുള്ള എയർടെൽ എയർടെൽ ഉപഭോക്താക്കൾക്ക് 399 രൂപ പ്ലാൻ റീചാർജ് ചെയ്യാം. ദിവസവും ഏറെ ഡാറ്റ അനിവാര്യമായി വരുന്ന ഉപഭോക്താക്കൾക്കാണ് ഈ റീചാർജ് പ്ലാൻ ഗുണം ചെയ്യുക.

2024 ജൂലൈ മാസത്തിലെ താരിഫ് വർധനവിന് മുമ്പ് ഭാരതി എയർടെല്ലിന് 399 രൂപ റീചാർജ് പ്ലാനുണ്ടായിരുന്നു. അന്ന് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് എയർടെൽ നൽകിയിരുന്നത്. എന്നാലിത് ഇപ്പോൾ 2.5 ജിബി ഡാറ്റയായി കുറഞ്ഞു. താരിഫ് വർധനുണ്ടാക്കിയ മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനായാണ് പുതിയ 399 രൂപ പ്രീപെയ്‌ഡ് പ്ലാനിൽ എയർടെൽ എൻറർടെയ്‌ൻമെൻറ് അടക്കമുള്ള അധിക അനുകൂല്യങ്ങൾ ഇപ്പോൾ നൽകുന്നത്.

facebook twitter