
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് അപ്‍ഡേറ്റുകൾ അവതരിപ്പിക്കുന്നത് തുടരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളെ അറിയിക്കുന്ന ഒരു പുതിയ ഫീച്ചറിൻറെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോർട്ട്. അതായത്, നിങ്ങളുടെ പ്രിയപ്പെട്ട കോൺടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് വാട്‌സ്ആപ്പ് നിങ്ങളെ അറിയിക്കുന്ന ഫീച്ചറാണ് ഉടൻ വരുന്നത് എന്ന് ട്രാക്കറായ വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ 2.24.22.21 അപ്‌ഡേറ്റിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള അറിയിപ്പ് ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഒരു പ്രത്യേക കോൺടാക്റ്റ് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അറിയിപ്പ് ലഭിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പുതിയ ഫീച്ചർ അനുവദിക്കും. ഉപയോക്താക്കൾക്ക് അവർ കാണുന്ന കോൺടാക്റ്റിനായുള്ള അലേർട്ടുകൾക്കായി ഒരു പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റ് വിൻഡോയിൽ നിന്ന് നേരിട്ട് ഈ അറിയിപ്പുകൾ കൈകാര്യം ചെയ്യാനും കഴിയും. ഒരു പ്രത്യേക കോൺടാക്റ്റിനായി ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ ആ വ്യക്തി ഒരു പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം വാട്‌സ്ആപ്പ് ഒരു തത്സമയ അറിയിപ്പ് അയയ്ക്കും.
വാട്‌സ്ആപ്പ് അയക്കുന്ന ഈ അറിയിപ്പിൽ കോൺടാക്റ്റിൻറെ പേരും പ്രൊഫൈൽ ചിത്രവും ഉൾപ്പെടും. ആപ്പ് തുറക്കാതെ തന്നെ പുതിയ ഉള്ളടക്കം ആരാണ് പോസ്റ്റ് ചെയ്‌തതെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഏതെങ്കിലും ഘട്ടത്തിൽ ഒരു പ്രത്യേക കോൺടാക്റ്റിൽ നിന്ന് അറിയിപ്പുകൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെന്ന് ഉപയോക്താക്കൾ തീരുമാനിക്കുകയാണെങ്കിൽ, അവർക്ക് അതേ ഇൻറർഫേസിലേക്ക് മടങ്ങാനും മ്യൂട്ട് നോട്ടിഫിക്കേഷൻ ഓപ്ഷൻ ടാപ്പ് ചെയ്‌ത് അവ പ്രവർത്തനരഹിതമാക്കാനും കഴിയും.
ഒരു കോൺടാക്റ്റിൻറെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നത് ഒരു സ്വകാര്യ പ്രവർത്തനമാണ് എന്നതും ശ്രദ്ധേയമാണ്. അതായത് നിങ്ങളുടെ ഫോണിലെ ഒരു പ്രത്യേക കോൺടാക്റ്റിൻറെ സ്റ്റാറ്റസ് അപ്‍ഡേറ്റുകളെക്കുറിച്ചുള്ള അലേർട്ടുകൾ നിങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് സ്റ്റാറ്റസ് ഉടമകളെ ഒരിക്കലും അറിയിക്കില്ല. ഇത് പൂർണ്ണമായും വിവേചനാധികാരവും സ്വകാര്യതയും ഉറപ്പാക്കുന്നു. അതായത്, മറ്റുള്ളവർ ആപ്പ് എങ്ങനെ ഉപയോഗിക്കുന്നു അല്ലെങ്കിൽ അവരുടെ ഇടപെടലുകൾ എങ്ങനെ മനസിലാക്കുന്നു എന്നതിനെ ബാധിക്കാതെ ഉപയോക്താക്കൾക്ക് അവരുടെ അനുഭവം ക്രമീകരിക്കാൻ കഴിയും.