ആലപ്പുഴയിൽ വൻ ലഹരി വേട്ട ; മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

06:59 PM Jul 22, 2025 | Neha Nair

കായംകുളം : ആലപ്പുഴയിൽ വൻ ലഹരി വേട്ട. കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. സംഭവത്തിൽ എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, അമൽ.കെ.പി, വിപിൻ.വി.കെ, സജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിധു, അനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.