ആലപ്പുഴ: ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂർ ടൗണിൽ മഹേശ്വരി ടെക്സ്റ്റയിൽസിനു മുൻവശം വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം.
കണ്ണൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിർ ദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബൈക്കിലിടിച്ച കാർ എതിരെ വന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചെങ്കിലും ആളപായം ഉണ്ടായില്ല. നാലു വാഹനങ്ങളും തകർന്ന നിലയിലാണ്. വിഷ്ണുവിനൊപ്പം സഞ്ചരിച്ച അമ്പലപ്പുഴ സ്വദേശിയായ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ക്രിസ്മസ് ആഘോഷിക്കാനായി ചെങ്ങന്നൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും.