രാജ്യത്തിന്റെ തൊഴില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കമ്പനികളും അംഗീകൃത ലൈസന്‍സോടെ മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം. പോര്‍ട്ടലിലൂടെ ജോലിയോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നവയില്‍ വ്യാജ കമ്പനികള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ തൊഴിലവസരങ്ങളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നുണ്ട്. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളുടെ നിയമ സ്റ്റേറ്റസ് ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് വിലയിരുത്തുന്നുണ്ട്.
രാജ്യത്തെ റിക്രൂട്ട്‌മെന്റ്, പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു
സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന കമ്പനികളെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം അനധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളുടെ തെളിവോ കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ അന്വേഷണത്തിനായി കൈമാറുകയും വേണം.