അമേരിക്കയില്‍ തണുപ്പ് കൂടിവരുന്നുവെന്ന് റിപ്പോര്‍ട്ട്. ജനങ്ങള്‍ ശൈത്യകാല കൊടുങ്കാറ്റിനെ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു ദശാബ്ദത്തിനിടയിലെ കനത്ത മഞ്ഞുവീഴ്ചയും ഏറ്റവും തണുപ്പുള്ള താപനിലയും കൊണ്ട് ഹിമപാതത്തിന് കാരണമാകുമെന്നാണ് രാജ്യത്തെ ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയുടെ മധ്യഭാഗത്ത് ആരംഭിച്ച കൊടുങ്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കിഴക്കോട്ട് നീങ്ങും എന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ശൈത്യതാല കൊടുങ്കാറ്റ് 60 ദശലക്ഷം ജനങ്ങളെ ബാധിക്കും.
പടിഞ്ഞാറന്‍ കന്‍സാസ് മുതല്‍ തീരദേശ സംസ്ഥാനങ്ങളായ മേരിലാന്‍ഡ്, ഡെലവെയര്‍, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, അസാധാരണമായ 1,500-മൈല്‍ (2,400-കിലോമീറ്റര്‍) ചുറ്റളവ് ശൈത്യകാല കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ‘വിനാശകരമായ ശൈത്യകാല കൊടുങ്കാറ്റ് മധ്യ അറ്റ്‌ലാന്റിക് മുതല്‍ വ്യാപകമായ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാക്കുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.