+

'യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉടന്‍ സാധ്യമായേക്കും'; ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നേരിട്ട് സംസാരിച്ചതായും യുദ്ധം അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉടന്‍ സാധ്യമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ നേതാക്കളുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രതികരണം.

'പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ഞാന്‍ ദീര്‍ഘനേരം സംസാരിച്ചു. കൂടാതെ, ജര്‍മ്മനി, ഇറ്റലി, നാറ്റോ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, നോര്‍വേ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും ഞാന്‍ സംസാരിച്ചു.വളരെ നീണ്ട ചര്‍ച്ചകള്‍ നടത്തി'' ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നേരിട്ട് സംസാരിച്ചതായും യുദ്ധം അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

facebook twitter