+

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകില്‍ തട്ടയൂർമന രാജേഷ് നമ്ബൂതിരി മകള്‍ ഒ.ടി സൂര്യയാണ് (20) മരിച്ചത്.ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം

കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകില്‍ തട്ടയൂർമന രാജേഷ് നമ്ബൂതിരി മകള്‍ ഒ.ടി സൂര്യയാണ് (20) മരിച്ചത്.ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.

റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ട്രെയിനിന്റെ ഹോണ്‍ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സ്റ്റോപ്പില്ലാത്തതിനാല്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ച്‌ കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പോലീസും റെയില്‍വേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്ബൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്‌.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്‌.എസ്.എസ് പ്ലസ് വണ്‍ വിദ്യാർത്ഥി).

facebook twitter