മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അറസ്റ്റ് നിയമാനുസൃതമാണെന്നും ഇത്തരം കേസുകളിൽ പെട്ടെന്നുള്ള നടപടിയാണ് വേണ്ടതെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
തെറ്റായ നടപടികൾ ഇല്ലാതാക്കാൻ സഡൻ ആക്ഷൻ തന്നെയാണ് പ്രധാനം. പെരിയ കേസ് പ്രതികളെ ജയിലില്‍ കണ്ടതില്‍ പി.ജയരാജന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
“അൻവർ ഒരു അടഞ്ഞ അധ്യായമാണ്. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് എല്ലാവർക്കും അനുവദനീയമാണ്. എന്നാൽ ഒരു ഓഫീസിൽ കയറി അടിച്ചുപൊളിക്കുക എന്ന് പറയുന്നത് അവകാശത്തിൽ പെടുന്നതല്ല.
ഇത്തരം തെറ്റായ നടപടികൾ ഇല്ലാതാക്കണമെങ്കിൽ, ആരുടെ ഭാഗത്തുനിന്ന് ആയാലും സഡൻ ആക്ഷൻ തന്നെയാണ് പ്രധാനം. അൻവറിന് താരപരിവേഷം നൽകുന്നത് മാധ്യമങ്ങളാണ്. കുറച്ചുകാലം അങ്ങനെയുണ്ടാകും” -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.