ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം

08:55 AM Jan 04, 2025 | Litty Peter

വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി ആർദ്ര ജീവൻ അർഹയായി. 2023 ലെ പുരസ്കാര ജേതാക്കളെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ചിത്രരചനയിലെയും, മറ്റു കലാ, സാമൂഹ്യ പ്രവർത്തനങ്ങളിലെയും മികവു പരിഗണിച്ച് ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണ് ആർദ്രയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയ മേളകളിലും തുടർച്ചയായ വിജയങ്ങൾ നേടിയ ആർദ്ര കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ-യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസിൻ്റെയും ചീങ്ങേരി എ.യു.പി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്. സഹോദരി മിത്ര ജീവൻ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.