+

അര്‍ജുൻ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു മുംബൈയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നും

ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിന്റെ മകൻ അർജുൻ ടെണ്ടുല്‍ക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു.

ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിന്റെ മകൻ അർജുൻ ടെണ്ടുല്‍ക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു.മുംബൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നതായാണ് റിപ്പോർട്ടുകള്‍.

എന്നാല്‍ അർജുന്റെ വിവാഹ വാർത്ത സംബന്ധിച്ച്‌ ഇതുവരെ ഇരു കുടുംബങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ അർജുന്റെ സഹോദരി സാറയോടൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.മുംബൈയിലെ പ്രമുഖ ബിസിനസ്സ് കുടുംബാംഗമാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലാണ് ഘായ് കുടുംബം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്റർകോണ്ടിനെന്റല്‍ ഹോട്ടല്‍, ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി എന്നിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എല്‍എല്‍പിയിലിന്റെ ഡയറക്ടരാണ് സാനിയ ചന്ദോക്. മൃഗക്ഷേമത്തിലും സംരംഭകത്വത്തിലും താല്‍പര്യമുള്ള സാനിയ ഡബ്ല്യുവിഎസില്‍ (WVS) നിന്ന് എബിസി (ABC) പ്രോഗ്രാം പൂർത്തിയാക്കിയ ഒരു അംഗീകൃത വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ്.

facebook twitter