
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വേതനം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ജില്ലാ ഗവണ്മെന്റ് പ്ലീഡർ/പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡ/അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവണ്മെന്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കാനാണ് തീരുമാനം.
യഥാക്രമം 87,500 രൂപയില്‍നിന്ന് 1,10,000 രൂപയായും 75,000 രൂപയില്‍നിന്ന് 95,000 രൂപയായും 20,000 രൂപയില്‍നിന്ന് 25,000 രൂപയായുമാണ് വർദ്ധിപ്പിക്കുക. 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.