+

റവയുണ്ടെങ്കിൽ ഈസിയായി ഇതുണ്ടാക്കാം

റവയുണ്ടെങ്കിൽ ഈസിയായി ഇതുണ്ടാക്കാം


ആവശ്യമായ ചേരുവകള്‍:-

റവ – 1 കപ്പ്‌
വെള്ളം – ഒന്നര കപ്പ്
പാല്‍ – അര കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
കശുവണ്ടി – 10 -12 എണ്ണം
നെയ്യ്‌ – 4 ടേബിള്‍സ്പൂണ്‍
പൊടിച്ച ഏലയ്ക്ക – നാലെണ്ണം
കിസ് മിസ്‌ – 2 ടേബിള്‍സ്പൂണ്‍
കുങ്കുമപ്പൂ – 3 നുള്ള്

തയ്യാറാക്കുന്ന വിധം:

പശുവിൻ പാൽ ചൂടാക്കി അതിൽ കുങ്കുമപ്പൂ ഇട്ടുവെക്കണം. ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. ചൂടായി വരുമ്പോള്‍ അതിലേക്കു റവ ചേര്‍ത്ത് വറുത്തെടുക്കണം. റവ ബ്രൌണ്‍ കളര്‍ ആകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ചെറുതായി ചൂടാക്കിയ ശേഷം മാറ്റി വെക്കാം. ഒരു പാനില്‍ വെള്ളം ഒഴിച്ച് ചൂടാക്കി തിള വരുമ്പോള്‍ റവ കുറേശ്ശെ ചേര്‍ത്ത് കൊടുക്കുക. റവ ചേര്‍ക്കുമ്പോള്‍ തന്നെ കൂടെ ഇളക്കി കൊടുക്കുകയും വേണം. കട്ട പിടിക്കാതെ ഇരിക്കാനാണിത്. ഇങ്ങനെ ചേർത്ത റവ പാകത്തിന് വേവ് ആയി വരുമ്പോള്‍ അതിലേക്കു പഞ്ചസാര ചേര്‍ത്ത് ഇളക്കി കൊടുക്കുക.

റവയിൽ പഞ്ചസാര ഉരുകിച്ചേര്‍ന്ന് കഴിയുമ്പോള്‍ കുങ്കുമപ്പൂ ചേർത്ത പാൽ അതിലേക്ക് ഒ‍ഴിച്ച് ഇളക്കി യോജിപിക്കണം. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കണം. ശേഷം മൂടി വെച്ച് ചെറുതീയില്‍ 3 മിനിറ്റ് വേവിക്കുക. റവ നല്ല വേവായി പാനില്‍ നിന്നും വിട്ടുവരുമ്പോള്‍ അതിലേക്കു പൊടിച്ചു വച്ച ഏലക്ക ചേര്‍ക്കുക. അവസാനമായി കശുവണ്ടി, കിസ് മിസ്‌ എന്നിവ നെയ്യില്‍ വറുത്തെടുത്ത് കേസരിയിലേക്ക് ചേര്‍ത്ത് ഇളക്കി യോചിപ്പിക്കാം.

facebook twitter