കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.
കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Trending :