അമ്മയെ ബലാത്സംഗത്തിനിരയാക്കിയ കേസ് : മകൻ അറസ്റ്റിൽ

08:10 PM Aug 08, 2025 | AVANI MV

കൊച്ചി: അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മകൻ അറസ്റ്റിൽ. മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിൻറെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ്  പൊലീസാണ് പ്രതിയെ പിടികൂടിയത്. മകൻ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നാണ് പൊലീസിൽ നൽകിയ പരാതി. 

അമ്മയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ അമ്മയും പ്രതിയായ മകനും അച്ഛനും 24കാരനായ മറ്റൊരു മകനുമാണ് താമസിച്ചിരുന്നത്. ലഹരിക്കടിമയായ മകൻ നേരത്തെ അമ്മയെ ഉപദ്രവിച്ചതിന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. 

തുടർന്ന് വിട്ടയക്കുകയായിരുന്നു. പിന്നീട് അമ്മയെ തുടർച്ചയായി ബലാത്സംഗം ചെയ്തന്ന പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. ലഹരി ഉപയോഗിച്ചതിനും ലഹരി വിൽപ്പന നടത്തിയതിനും നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.