ഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയെ ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്. ദുരന്തം ഡല്‍ഹിയിലല്ല, അത് ബിജെപിക്ക് അകത്താണെന്ന് കെജ്രിവാള് പറഞ്ഞു.
ഒന്നാമത്തെ ദുരന്തം ബിജെപിക്ക് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നതാണ്. രണ്ടാമത്തേത് ആഖ്യാനം ഇല്ലെന്നതാണ്. മൂന്നാമത്തേത് ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു അജണ്ടയും ഇല്ല എന്നതും അദ്ദേഹം വ്യക്തമാക്കി.
2,700 കോടി രൂപ മുടക്കി വീട് നിര്‍മിച്ച, 8,400 കോടി രൂപ വിലയുള്ള വിമാനത്തില്‍ പറക്കുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ടുകള്‍ ധരിക്കുന്നയാളില്‍ നിന്ന് ചില്ലുകൊട്ടാരം പരാമര്‍ശം ഉചിതമല്ലെന്ന് കെജ്രിവാള് പറഞ്ഞു.
ഡല്‍ഹി നിവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും എഎപി കണ്‍വീനര്‍ വിമര്‍ശിച്ചു. 2020 ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡല്‍ഹിയിലെ എല്ലാവര്ക്കും വീട് വാദ്ഗാനം ചെയ്തിരുന്നുവെന്നും വെറും 4700 വീടുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.