സൗദി അറേബ്യയുടെ അസംസ്‌കൃത കയറ്റുമതി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രതിദിന കയറ്റുമതി 6.33 ദശലക്ഷം ബാരലായി. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബെര്‍ഗ് സമാഹരിച്ച ടാങ്കര്‍ ട്രാക്കിങ് ഡാറ്റ പ്രകാരമാണ് ഈ കണക്ക്.
ഉല്‍പാദനം വെട്ടിക്കുറക്കല്‍ നടപടി ആരംഭിക്കുന്നതും വിപണിയില്‍ വിതരണം മന്ദഗതിയിലാക്കുന്നതും ഈ ഏപ്രില്‍ വരെ നീട്ടിവെക്കാന്‍ ഒപെക് പ്ലസ് സഖ്യം സമ്മതിച്ചതിന് ശേഷമാണ് ഈ വര്‍ധനവ്. കഴിഞ്ഞ നവംബറില്‍ പ്രതിദിന കയറ്റുമതി 6.16 ദശലക്ഷം ബാരലായിരുന്നത് ഡിസംബറാവുമ്പോഴേക്കും 6.33 ദശലക്ഷം ബാരലായി കുതിച്ചുയരുകയായിരുന്നു.