തളിപ്പറമ്പ് :കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി. മാധവൻ നായർ (76) നിര്യാതനായി. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി.വി. ഗോവിന്ദൻ നായരുടെയും പരേതയായ കടമ്പേരി പി. ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: ഇ.കെ. സുമംഗല (കൂവേരി ).മക്കൾ: ഡോ. ഇ.കെ. മല്ലിക (ഗവ. ആയുർവ്വേദ ആസ്പത്രി, പയ്യന്നൂർ), ഇ.കെ. സുഷമ (ഗവ. പോളിടെക്നിക്, കല്യാശ്ശേരി).മരുമക്കൾ: സൂരജ് രവീന്ദ്രൻ നായർ (സോഫ്റ്റ് വെയർ എൻജിനിയർ, ഉള്ളിയേരി ), പരേതനായ എ.പി. രാജേഷ് ( നിലമ്പൂർ).
സഹോദരങ്ങൾ: പി. ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്സ്, പറവൂർ എ.എൽ.പി. സ്കൂൾ), പി. ഗിരിജ, പി. ഭാർഗവി (ഇരുവരും കടമ്പേരി ), ശാന്ത പി. നായർ ( പൂന), പി. വാസുദേവൻ ( കേരള ആയുർവ്വേദ വൈദ്യശാല, തളിപ്പറമ്പ്), പി.ആർ.സി. നായർ ( ഇലക്ട്രീഷ്യൻ, കടമ്പേരി ).