+

വിഷ്ണു വിശാൽ നായകനായ “ആര്യൻ” തിയേറ്ററുകളിലേക്ക്

വിഷ്ണു വിശാൽ നായകനായ “ആര്യൻ” തിയേറ്ററുകളിലേക്ക്

വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം “ആര്യൻ” തിയേറ്ററുകളിലേക്ക്. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ. ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 31ന് ആഗോള റിലീസിനെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

അതേസമയം ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് സ്വന്തമാക്കിയത്. ചിത്രം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ചിത്രം കൂടിയാണിത്.

facebook twitter