+

ആശ പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പ്രതിജ്ഞാ റാലി നടത്തും

ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.

രാപ്പകല്‍ സമരം അവസാനിപ്പിച്ച ആശ പ്രവര്‍ത്തകര്‍ ഇന്ന് കേരളപ്പിറവി ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പ്രതിജ്ഞാ റാലി നടത്തും. രാവിലെ 11 ന് പ്രതിപക്ഷ നേതാവ് സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്യും. ആശമാര്‍ സമര പ്രതിജ്ഞയെടുക്കും. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ടീയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 

ഓണറേറിയം 21000 രുപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വര്‍ഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.

facebook twitter