ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വെന്റ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയില്‍, തിങ്കളാഴ്ച സ്കൂളിലെത്തി ക്ലാസിലെ മുഴുവന്‍ കുട്ടികളേയും അന്വേഷണ ഉദ്യോഗസ്ഥര്‍ കേള്‍ക്കും.
ആരോപണ വിധേയരായ അധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കും. സഹപാഠികള്‍ ആശിര്‍നന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ സ്കൂളിനെതിരെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. അതേസമയം സ്കൂളില്‍ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും.
Trending :